ദക്ഷിണാഫ്രിക്കയെ 239/9 എന്ന സ്കോറിലൊതുക്കിയ ശേഷം മൂന്ന് പന്ത് അവശേഷിക്കെ 7 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്ന് പാക്കിസ്ഥാന്‍. ഓപ്പണര്‍ സൈയിം അയൂബിന്റെ ശതകത്തിനൊപ്പം 82 റൺസുമായി പുറത്താകാതെ നിന്ന സൽമാന്‍ അഗയുടെ ബാറ്റിംഗ് മികവും ചേര്‍ന്നാണ് പാക് വിജയം സാധ്യമാക്കിയത്.
ടോപ് ഓര്‍ഡറിൽ അയൂബിന് പിന്തുണ നൽകുവാന്‍ ആരുമില്ലാതിരുന്നപ്പോള്‍ പാക്കിസ്ഥാന്‍ 60/4 എന്ന നിലയിലേക്ക് 19.1 ഓവറിൽ പരുങ്ങലിലാകുകയായിരുന്നു. അവിടെ നിന്ന് അയൂബ്- സൽമാന്‍ കൂട്ടുകെട്ട് 141 റൺസ് കൂട്ടുകെട്ടാണ് അഞ്ചാം വിക്കറ്റിൽ നേടിയത്.
109 റൺസ് നേടിയ അയൂബിനെ നഷ്ടമായപ്പോള്‍ 201/4 എന്ന നിലയിൽ നിന്ന് പാക്കിസ്ഥാന്‍ പൊടുന്നനെ 209/7 എന്ന നിലയിലേക്ക് വീണു. പിന്നീട് എട്ടാം വിക്കറ്റിൽ നസീം ഷായെ കൂട്ടുപിടിച്ച് സൽമാന്‍ അഗയാണ് ടീമിന്റെ വിജയം ഒരുക്കിയത്.
ഷാ പുറത്താകാതെ 9 റൺസുമായി ക്രീസിൽ നിന്നപ്പോള്‍ ഈ കൂട്ടുകെട്ട് 33 റൺസാണ് നേടിയത്. സൽമാന്‍ 82 റൺസുമായി പുറത്താകാതെ നിന്നു. 49.3 ഓവറിലാണ് പാക്കിസ്ഥാന്റെ മൂന്ന് വിക്കറ്റ് വിജയം.
ദക്ഷിണാഫ്രിക്കയ്ക്കായി കാഗിസോ റബാഡയും ഒട്ട്നീൽ ബാര്‍ട്മാനും രണ്ട് വീതം വിക്കറ്റ് നേടി.