എവർട്ടനെതിരായ അവിസ്മരണീയമായ ഓവർഹെഡ് കിക്കിന് 2024 ലെ ഫിഫ പുഷ്‌കാസ് അവാർഡ് അലജാൻഡ്രോ ഗർനാചോ സ്വന്തമാക്കി. ഒരു അക്രോബാറ്റിക് കിക്കിലൂടെ ഗർനാചോ നേടിയ ഗോൾ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗോളായി വോട്ട് ചെയ്യപ്പെട്ടു.
റൊണാൾഡോക്ക് ശേഷം പുഷകാസ് അവാർഡ് തേടുന്ന ആദ്യ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായി ഗർനാചോ മാറി. 2009-ൽ പോർട്ടോയ്‌ക്കെതിരായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഐക്കണിക് സ്‌ട്രൈക്ക് ആയിരുന്നു ഒരു യുണൈറ്റഡ് താരത്തിന്റെ അവസാന പുഷ്കാസ് പുരസ്കാരം.