കാർലോ ആഞ്ചലോട്ടി 2024 ലെ ഫിഫ കോച്ച് ഓഫ് ദി ഇയർ അവാർഡ് സ്വന്തമാക്കി. റയൽ മാഡ്രിഡ് മാനേജർ, ദോഹയിൽ നടന്ന ഫിഫ ദി ബെസ്റ്റ് ചടങ്ങിൽ അഭിമാനകരമായ അവാർഡ് ഏറ്റുവാങ്ങി. ഫിഫ മികച്ച പരിശീലകനുള്ള പുരസ്‌കാരം ഇതാദ്യമായാണ് നൽകുന്നത്. അത് കൊണ്ട് തന്നെ ഈ വർഷത്തെ പുരസ്കാരം ചരിത്രപരമാണ്.
ചാമ്പ്യൻസ് ലീഗ്, ലാ ലിഗ, സൂപ്പർകോപ്പ ഡി എസ്പാന എന്നിവയിൽ റയൽ മാഡ്രിഡിനെ വിജയത്തിലേക്ക് നയിച്ചത് ആണ് ആഞ്ചലോട്ടിയെ ഈ പുരസ്കാരത്തിലേക്ക് എത്തിച്ചത്. അറ്റലാൻ്റയെ 2-0ന് പരാജയപ്പെടുത്തി യുവേഫ സൂപ്പർ കപ്പും അദ്ദേഹം സ്വന്തമാക്കിയിരുന്നു. പെപ് ഗാർഡിയോള, സാബി അലോൺസോ, ലൂയിസ് ഡി ലാ ഫ്യൂൻ്റെ, ലയണൽ സ്‌കലോനി എന്നിവരെ മറികടന്നായിരുന്നു ആഞ്ചലോട്ടി പുരസ്കാരം നേടിയത്.