പതിവ് ഉത്തേജക പരിശോധനയിൽ പോസിറ്റീവായതിനെ തുടർന്ന് ചെൽസി വിങ്ങർ മൈഖൈലോ മുദ്രിക്കിനെ താൽക്കാലികമായി സസ്പെൻഡ് ചെയ്തു. ഫുട്ബോൾ അസോസിയേഷൻ (എഫ്എ) മുദ്രിക്കിനെ മൂത്രത്തിൻ്റെ സാമ്പിളിൽ പ്രതികൂലമായ പദാർഥങ്ങൾ കണ്ടെത്തിയതായി അറിയിച്ചു.
ഒരു ഔദ്യോഗിക പ്രസ്താവനയിൽ, ചെൽസി എഫ്എയുടെ ടെസ്റ്റിംഗ് പ്രോഗ്രാമിന് അവരുടെ പൂർണ്ണ പിന്തുണ അറിയിക്കുകയും അത് അനുസരിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ഊന്നിപ്പറയുകയും ചെയ്തു. ക്ലബ്ബും മൈഖൈലോയും എഫ്എയുടെ ടെസ്റ്റിംഗ് പ്രോഗ്രാമിനെ പൂർണ്ണമായി പിന്തുണയ്ക്കുന്നു, മൈഖൈലോ ഉൾപ്പെടെയുള്ള ഞങ്ങളുടെ എല്ലാ കളിക്കാരും പതിവായി പരീക്ഷിക്കപ്പെടുന്നു. ചെൽസി പ്രസ്താവനയിൽ പറയുന്നു.
നിരോധിത വസ്തുക്കളൊന്നും ബോധപൂർവം ഉപയോഗിച്ചിക്ല എന്ന് മുദ്രിക് പറഞ്ഞു. അധികാരികളുമായി സഹകരിക്കും എന്നും തന്റെ ഭാഗം തെളിയിക്കും എന്നും താരം പറഞ്ഞു. ൽ