സെഡൺ പാർക്കിൽ നടന്ന മൂന്നാം ടെസ്റ്റിൽ ന്യൂസിലൻഡ് ഇംഗ്ലണ്ടിനെ 423 റൺസിന് തോൽപ്പിച്ചു. ടെസ്റ്റ് ഫോർമാറ്റിലെ ടിം സൗത്തിയുടെ അവസാന മത്സരമായിരുന്നു ഇത്. മത്സരത്തിൽ ഇംഗ്ലണ്ടിൻ്റെ ബാറ്റിംഗ് ഓർഡർ രണ്ടാം തവണയും തകരുന്നതാണ് കാണാൻ ആയത്. 600ന് മുകളിൽ ഉള്ള വലിയ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 234ന് ഓളൗട്ട് ആവുക ആയിരുന്നു.
ജേക്കബ് ബെഥെലും ജോ റൂട്ടും ചേർന്ന് 100 റൺസ് കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും, നാലാം ദിവസം ഉച്ചഭക്ഷണത്തിന് തൊട്ടുപിന്നാലെ ഇംഗ്ലണ്ടിൻ്റെ പ്രതീക്ഷകൾ അസ്തമിച്ചു. 85 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സാൻ്റ്നറുടെ ബൗളിംഗ് സന്ദർശക നിരയെ തകർക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
2008-ൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച സൗത്തി, ബെഥലിൻ്റെ വിക്കറ്റ് വീഴ്ത്തി, 34 റൺസിന് 2 വിക്കറ്റ് എന്ന നിലയിൽ തന്റെ അവസാന ഇന്നിംഗ്സിലെ സ്പെൽ പൂർത്തിയാക്കി.