വിജയം തുടർന്ന് ചെൽസി, ലിവർപൂളിന് 2 പോയിന്റ് മാത്രം പിറകിൽ

Newsroom

Picsart 24 12 16 02 11 40 634
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കിരീട പോരാട്ടം ആവേശകരമായി മാറുകയാണ്. ഇന്ന് ചെൽസി ബ്രെന്റ്ഫോർഡിനെ പരാജയപ്പെടുത്തിയതോടെ അവർ ലിവർപൂളിന് തൊട്ടു പിറകിൽ എത്തി. ഇന്ന് സ്റ്റാംഫോബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ചെൽസി ഒന്നിനെതിരെ 2 ഗോളിനാണ് വിജയിച്ചത്.

1000760094

ഇന്ന് നിരവധി അവസരങ്ങൾ ചെൽസി സൃഷ്ടിച്ചു എങ്കിലും ഗോൾ വരാൻ സമയമെടുത്തു. ആദ്യ പകുതിയുടെ അവസാനം ഡിഫൻഡർ കുകുറേയയിലൂടെ ആണ് ചെൽസി ലീഡ് എടുത്തത്. മദുവേകയുടെ മനോഹരമായ ക്രോസിൽ നിന്നായിരിന്നു ഈ ഗോൾ.

രണ്ടാം പകുതിയിലും ചെൽസി അറ്റാക്ക് തുടർന്നു. 81ആം മിനുട്ടിൽ ജാക്സണിലൂടെ ചെൽസി ലീഡ് ഇരട്ടിയാക്കി വിജയം ഉറപ്പിച്ചു. എംബുമോയിലൂടെ ബ്രെന്റ്ഫോർഡ് ഒരു ഗോൾ മടക്കി എങ്കിലും ചെൽസിക്ക് ജയൻ ഉറപ്പിക്കാൻ ആയി.

ഈ വിജയത്തോടെ ചെൽസിക്ക് 16 മത്സരങ്ങളിൽ നിന്ന് 34 പോയിന്റായി. ഒരു മത്സരം കുറവ് കളിച്ച ലിവർപൂൾ 36 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. ബ്രെന്റ്ഫോർഡ് 23 പോയിന്റുമായി 12ആം സ്ഥാനത്താണുള്ളത്‌.