ഓസ്ട്രേലിയ 400 കടന്നു, ബുംറക്ക് 5 വിക്കറ്റ്

Newsroom

ഗാബ ടെസ്റ്റിൽ രണ്ട ദിനം അവസാനിക്കുമ്പോൾ ഓസ്ട്രേലിയ 405-7 എന്ന നിലയിൽ . മഴ മാറി നിന്ന രണ്ടാം ദിനം മൂന്നാം സെഷനിൽ ആണ് ഓസ്ട്രേലിയൻ ബാറ്റിംഗ് തകർന്നത്. ട്രാവിസ് ഹെഡും സ്മിത്തും ചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ നല്ല സ്കോറിലേക്ക് കൊണ്ടു പോയത്. ഇരുവരും സെഞ്ച്വറി നേടി. ഇന്ത്യക്ക് ആയി ബുംറ അഞ്ച് വിക്കറ്റുകൾ നേടി തിളങ്ങി.

Picsart 24 12 15 11 47 31 524

ഇന്ന് തുടക്കത്തിൽ ബുമ്ര രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഓപ്പണർമാരായ ഖവാജയും (9) മക്സ്വീനിയും (21) ബുമ്രയുടെ പന്തിൽ പുറത്തായി. ലബുഷാനെയെ 12 റൺസ് എടുത്ത് നിൽക്കെ നിതീഷ് റെഡ്ഡിയും പുറത്താക്കി.

ഇതിനു ശേഷം ഒരുമിച്ച ഹെഡും സ്മിത്തും അനായാസം ബാറ്റു ചെയ്തു. സ്മിത്ത് 190 പന്തുകളിൽ നിന്ന് 101 റൺസ് എടുത്താണ് ബുമ്രയും പന്തിൽ പുറത്തായത്‌.

ആക്രമിച്ചു കളിച്ച ഹെഡ് 160 പന്തിൽ നിന്ന് 152 റൺസ് എടുത്തു ബുംറക്ക് വിക്കറ്റ് നൽകി. 5 റൺസ് എടുത്ത മിച്ചൽ മാർഷിനെയും ബുംറ മടക്കി. ഇതിനു ശേഷം കമ്മിൻസും കാരിയും ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചു. 20 റൺസ് എടുത്ത കമ്മിൻസിനെ സിറാജ് പുറത്താക്കി എങ്കിലു ഓസ്ട്രേലിയ 400 കടന്നു. 45 റൺസുമായി കാരിയും 7 റൺസുമായി സ്റ്റാർക്കും ആണ് ക്രീസിൽ ഉള്ളത്.