ഗാബ ടെസ്റ്റിൽ രണ്ട ദിനം ഓസ്ട്രേലിയ ശക്തമായ നിലയിൽ. മഴ മാറി നിന്ന രണ്ടാം ദിനം മൂന്നാം സെഷനിൽ നിൽക്കെ ഓസ്ട്രേലിയ 316-4 എന്ന നിലയിൽ ആണുള്ളത്. ട്രാവിസ് ഹെഡും സ്മിത്തും ചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ നല്ല സ്കോറിലേക്ക് കൊണ്ടു പോയത്. ഇരുവരും സെഞ്ച്വറി നേടി.
ഇന്ന് തുടക്കത്തിൽ ബുമ്ര രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഓപ്പണർമാരായ ഖവാജയും (9) മക്സ്വീനിയും (21) ബുമ്രയുടെ പന്തിൽ പുറത്തായി. ലബുഷാനെയെ 12 റൺസ് എടുത്ത് നിൽക്കെ നിതീഷ് റെഡ്ഡിയും പുറത്താക്കി.
ഇതിനു ശേഷം ഒരുമിച്ച ഹെഡും സ്മിത്തും അനായാസം ബാറ്റു ചെയ്തു. ഇപ്പോൾ മാർഷ് റൺ ഒന്നും എടുക്കാതെയും ട്രാവിസ് ഹെഡ് 149* റൺസുമായും ക്രീസിൽ നിൽക്കുന്നു. സ്മിത്ത് ഫോമിലേക്ക് ഉയർന്നത് ഇന്ത്യക്ക് കൂടുതൽ ആശങ്കകൾ നൽകും. സ്മിത്ത് 190 പന്തുകളിൽ നിന്ന് 101 റൺസ് എടുത്താണ് ബുമ്രയും പന്തിൽ പുറത്തായത്. ൽ ആക്രമിച്ചു കളിക്കുന്ന ഹെഡ് 156 പന്തിൽ നിന്ന് 149 റൺസ് ഇതുവരെ എടുത്തു.