വയനാട് യുണൈറ്റഡ് എഫ്സിക്കെതിരെ മികച്ച പ്രകടനത്തോടെ കേരള ബ്ലാസ്റ്റേഴ്സ് റിസർവ്സ് റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്മെൻ്റ് ലീഗ് – റീജിയണൽ യോഗ്യതാ മത്സരത്തിൽ തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കി. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. ഇന്ന് നടന്ന മത്സരത്തിൽ ഫ്രെഡിയും എബിനും ഓരോ ഗോൾ വീതം നേടി. സുജിൻ കേരള ബ്ലാസ്റ്റേഴ്സിനായി ഇരട്ട ഗോളുകളും നേടി.
Download the Fanport app now!