അറ്റലാൻ്റയ്ക്കെതിരായ റയൽ മാഡ്രിഡിൻ്റെ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനിടെ എംബപ്പെയ്ക്ക് ഏറ്റ പരിക്ക് സാരമുള്ളല്ല എന്ന് പരിശീലകൻ ആഞ്ചലോട്ടി. “ഇത് ഒരു ഓവർലോഡിന്റെ പ്രശ്നം മാത്രമാണ്” എന്ന് ആഞ്ചലോട്ടി പറഞ്ഞു.
ഇന്നലെ മത്സരത്തിൻ്റെ ആദ്യ പകുതിയിൽ തന്നെ എംബാപ്പെ സ്കോറിങ്ങ് തുറന്ന് താൻ ഫോമിലേക്ക് ഉയരുകയാണെന്ന് തോന്നിപ്പിച്ച സമയത്തായിരുന്നു പരിക്കേറ്റ് കളം വിടേണ്ടി വന്നത്. പരിക്ക് ഗുരുതരമല്ല എന്ന വാർത്ത റയൽ മാഡ്രിഡ് ആരാധകർക്ക് ആശ്വാസം നൽകും. താരത്തിന്റെ പരിക്കിൽ നടത്തിയ ടെസ്റ്റുകളുടെ ഫലം നാളെ ലഭിക്കും. ഇതോടെ എപ്പോൾ എംബപ്പെക്ക് കളിക്കാൻ ആകും എന്ന് വ്യക്തമാകും.