വെങ്കിടേഷ് അയ്യറിന്റെ ഓൾറൗണ്ടർ മികവ്! മധ്യപ്രദേശ് സയ്യിദ് മുഷ്താഖലി സെമിഫൈനലിലേക്ക്

Newsroom

Picsart 24 12 11 18 40 18 421
Download the Fanport app now!
Appstore Badge
Google Play Badge 1

വെങ്കിടേഷ് അയ്യറുടെ മികച്ച ഓൾറൗണ്ട് പ്രകടന മികവിൽ മധ്യപ്രദേശ് 2024-25 ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ (SMAT) സെമി ഫൈനലിലേക്ക് മുന്നേറി. ഡിസംബർ 11 ന് ആളൂരിലെ കെഎസ്‌സിഎ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മധ്യപ്രദേശ് സൗരാഷ്ട്രയെ ആറ് വിക്കറ്റിന് ആണ് പരാജയപ്പെടുത്തിയത്.

1000753150

സൗരാഷ്ട്രയെ 173/7 എന്ന നിലയിൽ ഒതുക്കുന്നതിൽ അയ്യർ നിർണായക പങ്ക് വഹിച്ചു. ഇന്നിംഗ്‌സിൻ്റെ അവസാന ഘട്ടങ്ങളിൽ സമ്മർ ഗജ്ജാറിനെയും രുചിത് അഹിറിനെയും പുറത്താക്കി, 2/23 എന്ന മികച്ച സ്പെൽ എറിയാൻ അയ്യറിനായി.

174 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അയ്യർ 33 പന്തിൽ രണ്ട് ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ 38 റൺസെടുത്ത് മധ്യപ്രദേശിൻ്റെ വിജയം ഉറപ്പിച്ചു. 19.2 ഓവറിലേക്ക് മധ്യപ്രദേശ് ലക്ഷ്യത്തിൽ എത്തി.

ടൂർണമെൻ്റിലുടനീളം മിന്നുന്ന ഫോമിലാണ് അയ്യർ, എട്ട് ഇന്നിംഗ്‌സുകളിൽ നിന്ന് 70 ശരാശരിയിലും 161.53 സ്‌ട്രൈക്ക് റേറ്റിലും 210 റൺസ് അദ്ദേഹം നേടി. കൂടാതെ, 9.07 എന്ന ഇക്കോണമി റേറ്റിൽ നാല് വിക്കറ്റുകളും അദ്ദേഹം ഇതുവരെ നേടിയിട്ടുണ്ട്.

മറ്റൊരു ക്വാർട്ടർ ഫൈനലിൽ ബംഗാളിനെ 41 റൺസിന് പരാജയപ്പെടുത്തി ബറോഡ സെമിയിൽ മധ്യപ്രദേശിനൊപ്പം ചേർന്നു.