ലാ ലിഗയിൽ റയൽ ബെറ്റിസുമായുള്ള ഏറ്റുമുട്ടലിൽ ഹെഡ് കോച്ച് ഹാൻസി ഫ്ലിക്കിന് ചുവപ്പ് കാർഡ് ലഭിച്ചതിനുള്ള വിലക്ക് ഇല്ലാതാകില്ല. ബാഴ്സലോണ നൽകിയ അപ്പീൽ ഇപ്പോൾ നിരസിച്ചിരിക്കുകയാണ്. ഇതോടെ അടുത്ത രണ്ട് മത്സരങ്ങളിൽ ടച്ച് ലൈനിൽ ഫ്ലിക്ക് ഉണ്ടാകില്ല.
തൻ്റെ ടെക്‌നിക്കൽ ഏരിയ വിട്ട് ആനിമേറ്റഡ് ആംഗ്യത്തിലൂടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചതിനാണ് ഫ്ലിക്കിന് ചുവപ്പ് കാർഡ് കാണിച്ചതെന്ന് റഫറി മുനോസ് റൂയിസ് തൻ്റെ റിപ്പോർട്ടിൽ പറഞ്ഞു. ലെഗാനെസിനും അത്‌ലറ്റിക്കോ മാഡ്രിഡിനും എതിരായ വരാനിരിക്കുന്ന മത്സരങ്ങളാകും ഫ്ലിക്കിന് നഷ്ടമാവുക.