അഡ്‌ലെയ്ഡിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ 10 വിക്കറ്റിൻ്റെ തോൽവിക്ക് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് എതിരെ ഉയരുന്ന വിമർശനങ്ങൾ ശരിയല്ല എന്ന് ഇതിഹാസ ക്രിക്കറ്റ് താരം കപിൽ ദേവ്. അദ്ദേഹത്തിൻ്റെ ക്യാപ്റ്റൻസിയെ സംശയിക്കുന്നത് തെറ്റാണെന്ന് വിമർശകരോട് അദ്ദേഹം പറഞ്ഞു.
“രോഹിത് ശർമ്മയുടെ തിരിച്ചുവരാനുള്ള കഴിവിനെ സംശയിക്കേണ്ടതില്ല. അവൻ സ്വയം തെളിയിക്കേണ്ടതില്ല. നിരവധി വർഷങ്ങളായി അദ്ദേഹം ഇത് തെളിയിച്ചിട്ടുണ്ട്.” കപിൽ പറഞ്ഞു.
“ആറുമാസം മുമ്പ് അദ്ദേഹം ടി20 ലോകകപ്പ് നേടിയപ്പോൾ നിങ്ങൾ എന്നോട് ഈ ചോദ്യം ചോദിക്കുമായിരുന്നില്ല. അവൻ്റെ കഴിവ് അറിഞ്ഞുകൊണ്ട് പറയുന്നു, അവൻ തിരിച്ചുവരും.” കപിൽ ആവർത്തിച്ചു.