അഖിലേന്ത്യ സെവൻസ് 2024-25 സീസണിലെ ആദ്യ കിരീടം ലിൻഷ മണ്ണാർക്കാട് സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ അഭിലാഷ് കുപ്പൂത്തിനെ നേരിട്ട ലിൻഷ മണ്ണാർക്കാട് രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് വിജയിച്ചത്.
ചെർപ്പുളശ്ശേരിയിൽ ആദ്യ റൗണ്ടുകളിൽ യൂറോ സ്പോർട്സ് പടന്ന, സൂപ്പർ സ്റ്റുഡിയോ മലപ്പുറം എന്നിവരെ ലിൻഷ മണ്ണാർക്കാട് തോൽപ്പിച്ചിരുന്നു. സെമി ഫൈനലിൽ ടൗൺ ടീം അരീക്കോടിനെയും ലിൻഷ മണ്ണാർക്കാട് തോൽപ്പിച്ചു.
അഭിലാഷ് കെ എഫ് സി കാളികാവിനെ തോൽപ്പിച്ചാണ് ഫൈനൽ എത്തിയത്.