ലോക ചെസ് ചാമ്പ്യൻഷിപ്പ്, 11-ാം ഗെയിമിൽ ഡിംഗ് ലിറനെ പരാജയപ്പെടുത്തി ഗുകേഷ് നിർണായക ലീഡ് നേടി!!

Newsroom

Gukesh
Download the Fanport app now!
Appstore Badge
Google Play Badge 1

ലോക ചെസ് ചാമ്പ്യൻഷിപ്പിൻ്റെ 11-ാം ഗെയിമിൽ നിലവിലെ ചാമ്പ്യൻ ഡിംഗ് ലിറനെ പരാജയപ്പെടുത്തി ഇന്ത്യൻ ചെസ്സ് പ്രതിഭ ഡി. ഗുകേഷ് നിർണായക വിജയം നേടി. ഈ ജയം മൂന്ന് മത്സരങ്ങൾ മാത്രം ശേഷിക്കുന്ന പരമ്പരയിൽ ഗുകേഷിന് 6-5-ന്റെ ലീഡ് നൽകുന്നു. വെള്ള കരുക്കളുമായി കളിച്ച ഗുകേഷ്, ഡിംഗിൻ്റെ നിർണായക പിഴവുകൾ മുതലാക്കി, ഒടുവിൽ നിലവിലെ ചാമ്പ്യബെ തോൽവി സമ്മതിക്കാൻ നിർബന്ധിതനാക്കി.

1000749669

ഗുകേഷ് ഒരു റെറ്റി ഓപ്പണിംഗ് ഉപയോഗിച്ചാണ് ഗെയിം ആരംഭിച്ചത്. ഈ വിജയം ഗുകേഷിനെ കിരീടത്തിലേക്ക് അടുപ്പിക്കുന്നു, ചാമ്പ്യൻഷിപ്പ് നേടാൻ 1.5 പോയിൻ്റുകൾ കൂടി മതി. മൂന്ന് കളികൾ ബാക്കി നിൽക്കെ, ചെസ് ലോകത്ത് ചരിത്രം കുറിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ യുവ ഗ്രാൻഡ് മാസ്റ്റർ.