ജൂലൈ 1 ന് ഔദ്യോഗികമായി ക്ലബ്ബിൽ ചേർന്ന് അഞ്ച് മാസത്തിന് ശേഷം ഡാൻ അഷ്വർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ സ്പോർട്സ് ഡയറക്ടർ സ്ഥാനം ഉപേക്ഷിച്ചു. ശനിയാഴ്ച നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരായ യുണൈറ്റഡിൻ്റെ പ്രീമിയർ ലീഗ് മത്സരത്തിന് ശേഷം ചീഫ് എക്സിക്യൂട്ടീവ് ഒമർ ബെറാഡയുമായി നടത്തിയ ചർച്ചയിലാണ് വേർപിരിയാനുള്ള തീരുമാനമെടുത്തത്.
ഫുട്ബോൾ പ്രകടനം, റിക്രൂട്ട്മെൻ്റ്, പ്രവർത്തനങ്ങൾ എന്നിവയ്ക്ക് മേൽനോട്ടം വഹിക്കാൻ എത്തിയ അദ്ദേഹം ഇത്ര പെട്ടെന്ന് ക്ലബ് വിടുന്നത് ക്ലബിന്റെ അണിയറയിലെ പ്രശ്നങ്ങളുടെ ആഴം കൂടെയാണ് വ്യക്തമാക്കുന്നത്. ലെനി യോറോ, മാനുവൽ ഉഗാർട്ടെ, ഡി ലിറ്റ് തുടങ്ങിയ ഉയർന്ന സൈനിംഗുകൾ നടത്തുന്നതിൽ അദ്ദേഹത്തിന് പ്രധാന പങ്ക് ഉണ്ടായിരുന്നു.
സർ ജിം റാറ്റ്‌ക്ലിഫും സർ ഡേവ് ബ്രെയിൽസ്‌ഫോർഡും ആണ് ആഷ്‌വർത്തിനെ ക്ലബിൽ നിന്ന് മാറ്റാനുള്ള തീരുമാനത്തിന് പിറകിൽ എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.