രണ്ടാം ഏകദിനത്തിൽ ഓസ്‌ട്രേലിയ വനിതകൾ ഇന്ത്യക്ക് എതിരെ 122 റൺസിൻ്റെ വിജയവും പരമ്പരയിൽ 2-0ൻ്റെ അപരാജിത ലീഡും നേടി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറിൽ 371/8 എന്ന കൂറ്റൻ സ്‌കോറാണ് നേടിയത്. എല്ലിസ് പെറിയുടെയും ജോർജിയ വോളിൻ്റെയും സെഞ്ച്വറികളുടെ കരുത്തിൽ ആണ് അവർ വലിയ സ്കോറിൽ എത്തിയത്. പെറി 75 പന്തിൽ ഏഴ് ഫോറും ആറ് സിക്‌സും സഹിതം 105 റൺസ് അടിച്ചുകൂട്ടിയപ്പോൾ വോൾ 87 പന്തിൽ നിന്ന് 101 റൺസ് നേടി.
ബെത്ത് മൂണി ഒരു ആക്രമിച്ചു കളിച്ച് 56 റൺസും ചേർത്തു. 3 വിക്കറ്റെടുത്ത സൈമ താക്കറാണ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വനിതകൾ ചേസിൻ്റെ സമ്മർദ്ദത്തിൽ പതറി, 44.5 ഓവറിൽ 249 റൺസിന് പുറത്തായി. റിച്ച ഘോഷ് 54 റൺസെടുത്തപ്പോൾ, ജെമിമ റോഡ്രിഗസ് 43 റൺസും, മലയാളി താരം മിന്നു മണി 46 റൺസ് നേടി പുറത്താകാതെയും നിന്നു. 4/39 എന്ന നിലയിൽ ഓസ്‌ട്രേലിയയ്‌ക്കായി പന്തുമായി താരമായ അനബെൽ സതർലാൻഡ് തിളങ്ങി.