ഇന്ത്യക്ക് പൊരുതാൻ പോലും ആയില്ല! ഓസ്ട്രേലിയക്ക് 10 വിക്കറ്റ് വിജയം!

Newsroom

Picsart 24 12 08 10 52 47 476
Download the Fanport app now!
Appstore Badge
Google Play Badge 1

പിങ്ക് ബോൾ ടെസ്റ്റിൽ ഓസ്ട്രേലിയക്ക് വിജയം. 19 റൺസ് ചെയ്സ് ചെയ്ത ഓസ്ട്രേലിയക്ക് 10 വിക്കറ്റ് വിജയം. ഇതോടെ പരമ്പര 1-1 എന്ന നിലയിൽ സമനിലയിലായി. ഇന്ന് മൂന്നാം ദിനം ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 176 റൺസിൽ അവസാനിച്ചു. ഓസ്ട്രേലിയക്ക് ജയിക്കാൻ 19 റൺസ് മാത്രമെ വേണ്ടൊയിരുന്നുള്ളൂ. അത് അനായാസം ഓസ്ട്രേലിയൻ ഓപ്പണർമാർ കണ്ടെത്തി.

ഇന്ന് ഇന്ത്യക്ക് രാവിലെ ആദ്യ ഓവറുകളിൽ തന്നെ പന്തിനെ നഷ്ടമായി. പന്ത് 28 റൺസ് എടുത്ത് സ്റ്റാർക്കിന് വിക്കറ്റ് നൽകുക ആയിരുന്നു.

1000749025

പിന്നാലെ 7 റൺസ് എടുത്ത അശ്വിനെയും റൺ ഒന്നും എടുക്കാത്ത ഹർഷിത് റാണയെയും കമ്മിൻസ് പുറത്താക്കി. ഒരു ഭാഗത്ത് നിതീഷ് റെഡ്ഡി പിടിച്ചു നിന്നെങ്കിലും അദ്ദേഹത്തിന് ഒറ്റയ്ക്ക് കരകയറ്റാവുന്ന അവസ്ഥയിൽ ആയിരുന്നില്ല ഇന്ത്യ‌. നിതീഷിന്റെ 47 പന്തിൽ നിന്നുള്ള 42 റൺസ് ഇന്ത്യയെ ഇന്നിംഗ്സ് പരാജയത്തിൽ നിന്ന് ഒഴിവാക്കി. ഓസ്ട്രേലിയക്ക് ആയി കമ്മിൻസ് 5 വിക്കറ്റ് വീഴ്ത്തി.

നേരത്തെ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 180 റണ്ണിന് ഓളൗട്ട് ആയിരുന്നു. ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സിൽ 337 റൺസും എടുത്തു.