ന്യൂകാസിൽ യുണൈറ്റഡിനെ 4-2ന് തകർത്ത് ബ്രെൻ്റ്ഫോർഡ് പ്രീമിയർ ലീഗിലെ മികച്ച ഹോം ഫോം തുടർന്നു.
എട്ടാം മിനിറ്റിൽ ക്രിസ്റ്റ്യൻ നോർഗാഡിൻ്റെ പാസിൽ നിന്ന് ബ്രയാൻ എംബ്യൂമോ സ്‌കോറിങ്ങിന് തുടക്കമിട്ടു. എങ്കിലും മൂന്ന് മിനിറ്റിനുള്ളിൽ ജേക്കബ് മർഫിയുടെ പാസിൽ നിന്ന് അലക്സാണ്ടർ ഇസാക്ക് സമനില പിടിച്ചു. 28-ാം മിനിറ്റിൽ ഒരു സോളോ റണ്ണിലൂടെയും ശക്തമായ ഫിനിഷിലൂടെയും യോനെ വിസ്സ ബ്രെൻ്റ്ഫോർഡിൻ്റെ ലീഡ് പുനഃസ്ഥാപിച്ചു. എന്നാൽ വീണ്ടും ന്യൂകാസിൽ പൊരുതി, ഹാർവി ബാൺസ് നാല് മിനിറ്റിനകം മികച്ച ഷോട്ടിലൂടെ കളി വീണ്ടും സമനിലയിലാക്കി.
56-ാം മിനിറ്റിൽ നഥാൻ കോളിൻസ് പ്രതിരോധ പിഴവ് മുതലെടുത്തപ്പോൾ ബ്രെൻ്റ്ഫോർഡ് നിയന്ത്രണം തിരിച്ചുപിടിക്കുന്നതാണ് രണ്ടാം പകുതിയിൽ കണ്ടത്. തൊണ്ണൂറാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ കെവിൻ ഷാഡ് ബ്രെന്റ്ഫോർഡിന്റെ ജയം പൂർത്തിയാക്കി
ഈ വിജയം ബ്രെൻ്റ്‌ഫോർഡിനെ 23 പോയിൻ്റുമായി ആറാം സ്ഥാനത്ത് നിർത്തുന്നു. ന്യൂകാസിൽ 20 പോയിൻ്റുമായി 12-ാം സ്ഥാനത്തേക്കും താഴ്ന്നു.