ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ബെംഗളൂരു എഫ് സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ 2 ഗോളിന് പിറകിൽ നിൽക്കുന്നു. ബെംഗളൂരു എഫ് സി ക്യാപ്റ്റൻ സുനിൽ ഛേത്രിയും റയാൻ വില്യംസും ആണ് ഗോളുകൾ നേടിയത് നൽകിയത്.
ആദ്യ പകുതിയിൽ ഇന്ന് ബെംഗളൂരു എഫ് സിയാണ് മികച്ച രീതിയിൽ തുടങ്ങിയത്. മത്സരത്തിൽ എട്ടാം മിനുട്ടിൽ തന്നെ ബെംഗളൂരു ലീഡ് എടുത്തു. വിങ്ങിൽ നിന്ന് റയാൻ വില്യംസ് നൽകിയ ക്രോസ് ഒരു ഹെഡറിലൂടെ സുനിൽ ഛേത്രി വലയിൽ എത്തിക്കുക ആയിരുന്നു. ഛേത്രിയുടെ ഈ സീസണിലെ ആറാം ഗോളാണിത്.
ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ പാടുപെട്ടു. നോഹയുടെ ഒരു വിങ്ങിൽ നിന്ന് ഉള്ള ഒരു ഷോട്ട് മാത്രമെ ഗുപ്രീതിന് ചെറിയ ബുദ്ധിമുട്ടെങ്കിലും നൽകിയുള്ളൂ. 39ആം മിനുട്ടിൽ റയാൻ വില്യംസിലൂടെ ബെംഗളൂരു ലീഡ് ഇരട്ടിയാക്കി. വലതു വിങ്ങിലൂടെ മുന്നേറി ഒരു മനോഹരമായ സ്ട്രൈക്കിലൂടെ ലീഡ് ഇരട്ടിയാക്കുക ആയിരുന്നു.
രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവരാൻ ആകും കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ വിബിൻ പരിക്കേറ്റ് പുറത്തു പോയത് ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടിയായി.