പിങ്ക് ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 128 റൺസിൽ നിൽക്കുന്നു. ഇപ്പോഴും ഇന്ത്യ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് ലീഡ് മറികടക്കുന്നതിന് 29 റൺസ് പിറകിലാണ്. ഇന്ത്യക്ക് ജയ്സ്വാൾ, രാഹുൽ, കോഹ്ലി എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
7 റൺസ് എടുത്ത രാഹുലിനെ തുടക്കത്തിൽ തന്നെ നഷ്ടമായി. ഇതിനു ശേഷം ജയ്സ്വാൾ ആക്രമിച്ചു കളിച്ച് റൺസ് നേടി എങ്കിലും 24 റൺസിൽ നിൽക്കെ ബോളണ്ടിന് മുന്നിൽ ജയ്സ്വാൾ വീണു. 11 റൺസ് എടുത്ത കോഹ്ലിയും ബോളണ്ടിന്റെ പന്തിലാണ് പുറത്തായത്.
28 റൺസ് എടുത്ത് നിൽക്കെ ശുഭ്മൻ ഗില്ലിനെ സ്റ്റാർക്ക് ബൗൾഡ് ആക്കിയതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. പിന്നാലെ വന്ന രോഹിത് ശർമ്മ വീണ്ടും നിരാശപ്പെടുത്തി. 6 റൺസ് മാത്രമാണ് ക്യാപ്റ്റൻ നേടിയത്.
ഇപ്പോൾ 28 റൺസുമായി പന്തും 15 റൺസുമായി നിതീഷുമാണ് ക്രീസിൽ ഉള്ളത്. നേരത്തെ ഓസ്ട്രേലിയ അവരുടെ ആദ്യ ഇന്നിംഗ്സിൽ 337 റൺസ് നേടിയിരുന്നു. ട്രാവിസ് ഹെഡ് ഓസ്ട്രേലിയക്ക് ആയി 140 റൺസ് നേടി ടോപ് സ്കോറർ ആയി. ഇന്ത്യക്ക് ആയി ബുമ്രയും സിറാജും 4 വിക്കറ്റ് വീതം വീഴ്ത്തി.