ഐ ലീഗ് ഫുട്ബോൾ , ഇന്ന് ഗോകുലം കേരള എഫ് സി ചർച്ചിൽ ബ്രദേഴ്സ് പോരാട്ടം

Newsroom

1000744274
Download the Fanport app now!
Appstore Badge
Google Play Badge 1

കോഴിക്കോട്, 07 / 12 / 2024: ഐ ലീഗിൽ രണ്ടാം ഹോം മത്സരത്തിൽ ഗോകുലം ഇന്ന് ചർച്ചിൽ ബ്രതെഴ്സ് എഫ് സി ഗോവയെ നേരിടും, രാത്രി 7 നു കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന മത്സരത്തിൽ സ്ത്രീകൾക്ക് പ്രവേശനം സൗജന്യമാണ്. ഇതുവരെ മൂന്ന് മത്സരങ്ങൾ കളിച്ച ഗോകുലം 5 പോയ്ന്റ്സ് മായി പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. ഏഴാം സ്ഥാനത്തുള്ള ചർച്ചിൽ ബ്രതെഴ്സ് എഫ് സിക്ക് മൂന്നു മത്സരങ്ങളിൽ നിന്ന് 4 പോയ്ന്റ്സ് ആണ് നേടാനായത്. മുൻ സീസണിൽ ചർച്ചിലിനോട് തോൽവി വഴങ്ങിയിട്ടില്ലെന്ന മേൽകൈ ഗോകുലത്തിനുണ്ട്, സമാന ശൈലിയിൽ അക്രമിച്ചുകളിക്കുന്ന ഇരുടീമുകളും ഏറ്റുമുട്ടുമ്പോൾ ഇന്നത്തെ മത്സരത്തിൽ ഗോളുകൾ ഒട്ടനവധി പിറന്നേക്കാം.

Picsart 24 12 03 22 23 24 819

ചാംപ്യൻസ്‌ഷിപ് നേടാൻ ഗോകുലത്തിന് മത്സരം വിജയിക്കൽ അനിവാര്യമാണ്, നിലവിൽ എല്ലാ ടീമുകളും 3 വീതം മത്സരങ്ങൾ കളിച്ചു കഴിഞ്ഞപ്പോൾ 7 പോയിന്റ്‌സുമായി ഇന്റർ കാശി എഫ് സി യാണ് ഒന്നാം സ്ഥാനത്ത്. “ഗോൾ അവസരങ്ങൾ ഒരുപാടുണ്ടാക്കുന്നുവെങ്കിലും ഗോൾകണ്ടെത്തുന്നെതിലെ പിഴവുകൾ സംഭവിക്കുന്നതാണ് ടീമിനെ അലട്ടുന്നത്, എനിക്ക് ഈ ടീമിൽ വിശ്വാസമുണ്ട് ടീമിൽ ഇന്ത്യൻ ഡിഫെൻഡേർസ് തന്നെ മതിയാവുമെന്നാണ് ഞാൻ കരുതുന്നതും, ചർച്ചിലിനെതിരെ വിജയിക്കാൻ തന്നെയാണ് ഞങ്ങൾ ശ്രേമിക്കുന്നതും” ടീം ഹെഡ് കോച്ച് അന്റോണിയോ റുവേട അഭിപ്രായപ്പെട്ടു.

ടിക്കറ്റ് നിരക്കുകൾ
സ്റ്റുഡന്റസ് 30
ഗ്യാലറി 50
വി ഐ പി 100