ഓസ്ട്രേലിയയും ഇന്ത്യയും തമ്മിൽ നടക്കുന്ന പിങ്ക് ടെസ്റ്റിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 180 റൺസിന് ഓളൗട്ട് ആയി. രണ്ടാം സെഷനിൽ ഇന്ത്യക്ക് 6 വിക്കറ്റുകൾ ആണ് നഷ്ടമായത്. ഇന്ത്യക്ക് ഇന്ന് അത്ര നല്ല തുടക്കം അല്ല ലഭിച്ചത്. മത്സരത്തിലെ ആദ്യ പന്തിൽ തന്നെ ഇന്ത്യക്ക് ജയ്സ്വാളിനെ നഷ്ടമായി. സ്റ്റാർക്ക് ആണ് ആദ്യ പന്തിൽ ജയ്സ്വാളിനെ പുറത്താക്കിയത്.
ഇതിനു ശേഷം കെ എൽ രാഹുലും ഗില്ലും ചേർന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. അവർ 69 റൺസിന്റെ കൂട്ടുകെട്ട് തീർത്തു. 37 റൺസ് എടുത്ത കെ എൽ രാഹുലിനെയും സ്റ്റാർക്ക് തന്നെയാണ് പുറത്താക്കിയത്. കെ എൽ രാഹുൽ 6 ബൗണ്ടറികൾ തന്റെ ഇന്നിംഗ്സിൽ അടിച്ചു.
രാഹുലിന് പിന്നാലെ വന്ന കോഹ്ലിക്ക് അധികനേരം പിടിച്ചു നിൽക്കാൻ ആയില്ല. വെറും 7 റൺസ് എടുത്ത് കോഹ്ലിയും സ്റ്റാർക്കിന് മുന്നിൽ വീണു. അധികം വൈകാതെ ഗില്ലും കളം വിട്ടു. ബോളണ്ടിന്റെ പന്തിൽ ഗിൽ എൽ ബി ഡബ്ല്യു ആവുക ആയിരുന്നു. 31 റൺസ് ആണ് ഗിൽ എടുത്തത്.
ടീ ബ്രേക്കിന് ശേഷം ഇന്ത്യയുടെ ബാറ്റർമാർ ഒന്നിനു പിറകെ ഒന്നായി കളം വിട്ടു. ക്യാപ്റ്റൻ രോഹിത് ശർമ്മ 3 റൺസ് മാത്രമെടുത്ത് പുറത്തായി. 21 റൺസ് എടുത്ത പന്തും 22 റൺസ് എടുത്ത അശ്വിനും കൗണ്ടർ അറ്റാക്ക് നടത്തി എങ്കിലും ഇരുവർക്കും വലിയ സ്കോറിലേക്ക് എത്താൻ ആയില്ല.
അവസാനം നിതീഷ് റെഡ്ഡിയുടെ ഒറ്റയാൾ പോരാട്ടം ഇന്ത്യയെ 180 കടക്കാൻ സഹായിച്ചു. നിതീഷ് റെഡ്ഡി 54 പന്തിൽ നിന്ന് 42 റൺസ് എടുത്തു. 3 സിക്സും 3 ഫോറും നിതീഷ് അടിച്ചു.
സ്റ്റാർക്ക് ഓസ്ട്രേലിയക്ക് ആയി 6 വിക്കറ്റും കമ്മിൻസും ബോളണ്ടും 2 വിക്കറ്റു വീതവും വീഴ്ത്തി.