ഹൈദരാബാദ്: 13 ഓവറിൽ 88 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ആന്ധ്രയ്ക്ക് കേരളത്തിനെതിരെ 6 വിക്കറ്റിൻ്റെ നിർണായക ജയം. ഇന്ന് ആദ്യം ബാറ്റു ചെയ്ത കേര 18.1 ഓവറിൽ 87 റൺസിന് ഓൾഔട്ടായിരുന്നു. ൽ
ക്യാപ്റ്റൻ സഞ്ജു സാംസൺ (7), രോഹൻ കുന്നുമൽ (9) എന്നിങ്ങനെ മുൻനിര ബാറ്റമാരെല്ലാം നിരാശപ്പെടുത്തി. ജലജ് സക്‌സേന (27) ടോപ് സ്കോറർ ആയി.
മറുപടിയായി ആന്ധ്ര അനായാസം ലക്ഷ്യം കണ്ടു. അശ്വിൻ ഹെബ്ബാർ (12), റിക്കി ഭുയി (14) എന്നിവരുടെ പിന്തുണയും കെ എസ് ഭരതിന്റെ 33 പന്തിൽ പുറത്താകാതെ നേടിയ 56 റൺസും അവരെ ജയത്തിലേക്ക് എത്തിച്ചു. കേരളത്തിന് സീസണിലെ രണ്ടാം തോൽവി ആണിത്.