ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീർ ഓസ്ട്രേലിയയിൽ തിരികെയെത്തി. കുടുംബ ആവശ്യത്തിനയി നേരത്തെ ഗംഭീർ ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. ഡിസംബർ 6 ന് അഡ്ലെയ്ഡിൽ ആണ് ബോർഡർ-ഗവാസ്കർ ട്രോഫിയിലെ നിർണായകമായ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.
പെർത്ത് ടെസ്റ്റിൽ ഇന്ത്യ നേടിയ 295 റൺസിൻ്റെ വിജയത്തിനു പിന്നാലെ ഇന്ത്യയിലേക്ക് മടങ്ങിയ ഗംഭീറിന് പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരായ സന്നാഹ മത്സരം നഷ്ടമായിരുന്നു. അദ്ദേഹത്തിൻ്റെ അഭാവത്തിൽ, അസിസ്റ്റൻ്റ് കോച്ചുമാരായ അഭിഷേക് നായർ, റയാൻ ടെൻ ഡോസ്ചേറ്റ്, മോർനെ മോർക്കൽ എന്നിവരായിരുന്നു ടീമിനെ നിയന്ത്രിച്ചത്. സന്നാഹ മത്സരത്തിലും ഇന്ത്യ വിജയികളായിരുന്നു.