കാൻബെറ: പ്രൈം മിനിസ്റ്റേഴ്സ് ഇലവനും ഇന്ത്യയും തമ്മിലുള്ള 50 ഓവർ സന്നാഹ മത്സരത്തിൽ 97 പന്തിൽ 107 റൺസെടുത്ത സാം കോൺസ്റ്റസിൻ്റെ മിന്നുന്ന പ്രകടനത്തിൽ ആതിഥേയർ 43.2 ഓവറിൽ 240 റൺസെടുത്തു. ആദ്യം ദ്വിദിന മത്സരമായി നിശ്ചയിച്ചിരുന്ന മത്സരം മഴ മൂലം ആദ്യ ദിനം ഉപേക്ഷിച്ചതിനെ തുടർന്ന് ഏകദിന മത്സരമാക്കി മാറ്റുകയായിരുന്നു.
44 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ഹർഷിത് റാണ ഇന്ത്യൻ ബൗളിംഗ് ആക്രമണത്തിന് നേതൃത്വം നൽകി. ആറ് പന്തുകൾക്ക് ഇടയിലാണ് ഹർഷിതിന്റെ ഈ നാലു വിക്കറ്റുകൾ വന്നത്. ആകാശ് ദീപ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ സിറാജ്, വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
കോൺസ്റ്റാസിനെ കൂടാതെ, ഹാനോ ജേക്കബ്സ് 60 പന്തിൽ 61 റൺസ് നേടി പിഎം ഇലവനെ നല്ല സ്കോറിലേക്ക് നയിച്ചു.