സച്ചിന്‍ ബേബി സൺറൈസേഴ്സിൽ

Sports Correspondent

ഐപിഎല്‍ 2025ൽ മലയാളി താരം സച്ചിന്‍ ബേബി കളിയ്ക്കും. ഇന്ന് ലേലത്തിന്റെ രണ്ടാം ദിവസം അവസാന ഘട്ടത്തില്‍ താരത്തെ അടിസ്ഥാന വില നൽകി സൺറൈസേഴ്സ് ഹൈദ്രാബാദ് ടീമിലേക്ക് എത്തിച്ചു. അക്സിലറേറ്റഡ് ബിഡ്ഡിംഗിൽ മാത്രമാണ് താരത്തിന്റെ പേര് വന്നത്.

2018ൽ സൺറൈസേഴ്സ് നിരയിൽ അംഗമായിരുന്നു സച്ചിന്‍ ബേബി.