2 കോടിക്ക് RTM ഉപയോഗിച്ച് സായ് കിഷോറിനെ നിലനിർത്തി ഗുജറാത്ത്

Wasim Akram

ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ ഇന്ത്യൻ സ്പിന്നർ സായ് കിഷോറിനെ ടീമിൽ നിലനിർത്തി ഗുജറാത്ത് ടൈറ്റൻസ്. തങ്ങളുടെ മികച്ച താരമായ സായ് കിഷോറിനെ RTM അവസരം ഉപയോഗിച്ച് ആണ് ഗുജറാത്ത് ടീമിൽ നിലനിർത്തിയത്.

ടീമിന് ആയി പഞ്ചാബ് 90 ലക്ഷം വരെയാണ് വിളിച്ചത്. തുടർന്ന് RTM അവസരം ഗുജറാത്ത് ഉപയോഗിച്ചതോടെ 2 കോടിയുടെ അവസാന ഓഫർ ആണ് പഞ്ചാബ് മുന്നോട്ട് വെച്ചത്. എന്നാൽ ഇത് ഏറ്റെടുത്ത ഗുജറാത്ത് താരത്തെ വീണ്ടും ടീമിൽ എത്തിക്കുക ആയിരുന്നു.