കെഎൽ രാഹുലിന് വേണ്ടി ആര്‍ടിഎം ഉപയോഗിക്കേണ്ടെന്ന് ലക്നൗ തീരുമാനിച്ചപ്പോള്‍ 14 കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്.
2 കോടി അടിസ്ഥാന വിലയുള്ള താരത്തിനായി കൊൽക്കത്തയാണ് രംഗത്തെത്തിയത്. ഒപ്പം ആര്‍സിബിയും കൂടി. ഇരുവരും തമ്മിലുള്ള ലേലയുദ്ധം കൊഴുത്തപ്പോള്‍ താരത്തിന്റെ വില പത്ത് കോടി കടന്നു.
ആര്‍സി ലേലത്തിൽ നിന്ന് പിന്മാറിയ ഘട്ടത്തിൽ കൊല്‍ക്കത്തയുമായി കൊമ്പുകോര്‍ക്കാന്‍ ഡൽഹി രംഗത്തെത്തി. കൊൽക്കത്ത പിന്മാറിയപ്പോള്‍ താരത്തിനായി ചെന്നൈ രംഗത്തെത്തി. എന്നാൽ ഒടുവിൽ വിജയം ഡൽഹിയ്ക്ക് ഒപ്പമായിരുന്നു.