27 കോടി!!! ഋഷഭ് പന്ത് ലക്നൗവിലേക്ക്

Sports Correspondent

ഋഷഭ് പന്ത് ലക്നൗ സൂപ്പര്‍ ജയന്റ്സിലേക്ക്. ഇതുവരെ ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന തുക ലഭിച്ച താരമാണ് ഋഷഭ് പന്ത്. 27 കോടി രൂപയ്ക്കാണ് താരത്തിനെ ലക്നൗ സ്വന്തമാക്കിയത്.

2 കോടി അടിസ്ഥാന വിലയുള്ള താരത്തിനായി ലക്നൗ ആണ് ആദ്യം രംഗത്തെതിയത്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ആദ്യ ഘട്ടത്തിൽ തന്നെ താരത്തിനായി രംഗത്തെത്തി. 11 കോടി വരെ ആര്‍സിബി വിളിച്ചുവെങ്കിലും പിന്നീട് അവര്‍ പിന്മാറി. ഇതോടെ സൺറൈസേഴ്സ് താരത്തിനായി രംഗത്തെത്തി.

Picsart 24 06 23 00 48 16 751

സൺറൈസേഴ്സ് പിന്മാറിയപ്പോള്‍ 20.75 കോടി രൂപയ്ക്കാണ് ലക്നൗ താരത്തിനെ സ്വന്തമാക്കിയത്. പക്ഷേ ഡൽഹി RTM ഓപ്ഷന്‍ ഉപയോഗിച്ചു. ലക്നൗ ഇതോടെ താരത്തിനായി 27 കോടിയുടെ ഉയര്‍ന്ന തുക പ്രഖ്യാപിച്ചപ്പോള്‍ ഡൽഹി പിന്മാറുകയായിരുന്നു.