പെര്‍ത്തിൽ ഇന്ത്യയ്ക്ക് 46 റൺസ് ഇന്നിംഗ്സ് ലീഡ്

Sports Correspondent

67/7 എന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയെ 104 റൺസിലേക്ക് എത്തുവാന്‍ സഹായിച്ച് മിച്ചൽ സ്റ്റാര്‍ക്ക്. താരം 26 റൺസ് നേടി പുറത്തായപ്പോള്‍ ഇന്ത്യയ്ക്ക് 46 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ലഭിച്ചത്.

Starc

ഇന്ന് കളി തുടങ്ങി ഒരു റൺസ് കൂടി നേടുന്നതിനിടെ അലക്സ് കാറെയും അധികം വൈകാതെ നഥാന്‍ ലയണിനെയും നഷ്ടമായ ഓസ്ട്രേലിയ 79/9 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. കാറെയെ ബുംറയും ലയണിനെ ഹര്‍ഷിത് റാണയും ആണ് പുറത്താക്കിയത്.

എന്നാൽ അവസാന വിക്കറ്റിൽ സ്റ്റാര്‍ക്ക് – ജോഷ് ഹാസൽവുഡ് കൂട്ടുകെട്ട് പൊരുതി നിന്നത് ഇന്ത്യയ്ക്ക് തലവേദനയായി. 25 റൺസാണ് ഈ കൂട്ടുകെട്ട് പത്താം വിക്കറ്റിൽ കൂട്ടിചേര്‍ത്തത്. 26 റൺസ് നേടിയ സ്റ്റാര്‍ക്കിനെ ഹര്‍ഷിത് റാണയാണ് പുറത്താക്കിയത്.

ബുംറ അഞ്ചും റാണ 3 വിക്കറ്റും നേടി.