ബൗളിംഗിൽ ബുംറ തിളങ്ങി ഇന്ത്യയും!!! ഓസ്ട്രേലിയയുടെ ഏഴ് വിക്കറ്റ് വീണു

Sports Correspondent

Updated on:

പെര്‍ത്തിൽ ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യയെ 150 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 67/7 എന്ന നിലയിൽ പരുങ്ങലിൽ. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് 83 റൺസ് പിന്നിലാണ് ഇപ്പോളും ഓസ്ട്രേലിയ.

19 റൺസുമായി അലക്സ് കാറെയും 6 റൺസ് നേടിയ മിച്ചൽ സ്റ്റാര്‍ക്കും ക്രീസിലുള്ളപ്പോള്‍ ഇന്ത്യന്‍ നിരയിൽ ജസ്പ്രീത് ബുംറ 4 വിക്കറ്റുമായി കസറി. സിറാജ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അരങ്ങേറ്റക്കാരന്‍ ഹര്‍ഷിത് റാണ ഒരു വിക്കറ്റ് നേടി.

India2

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തുടര്‍ച്ചയായ തിരിച്ചടിയേൽക്കുകയായിരുന്നു. 26 റൺസ് നേടിയ രാഹുലും 37 റൺസ് നേടിയ പന്തും ആണ് ഇന്ത്യയെ തുടക്കത്തിൽ കരകയറ്റിയതെങ്കിൽ 41 റൺസിന്റെ നിര്‍ണ്ണായക സംഭാവനയാണ് നിതീഷ് റെഡ്ഢി നൽകിയത്.

ഓസ്ട്രേലിയയ്ക്കായി ജോഷ് ഹാസൽവുഡ് നാലും മിച്ചൽ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, മിച്ചൽ മാര്‍ഷ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.