കോഴിക്കോട്, 22 നവംബർ 2024: ഇന്ന് നടക്കുന്ന ഐലീഗ് 2024-25 സീസണിലെ ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ് സി ശ്രീനിധി ഡെക്കാനെ നേരിടുന്നു. വൈകീട്ട് 4 :30 നു ഹൈദരാബാദിലെ ഡെക്കാൻ അരീനയിൽ വച്ചാണ് മത്സരം നടക്കുക. തുല്യ ശക്തികളുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കാവുന്ന മത്സരത്തിൽ ഇരു ടീമുകൾക്കും ജയിച്ചു കേറുകഎന്നത് എളുപ്പമല്ല. ലാസ്റ് സീസണിൽ ശ്രീനിധി രണ്ടാം സ്ഥാനക്കാരായും ഗോകുലം മൂന്നാം സ്ഥാനക്കാരായുമാണ് ഫിനിഷ് ചെയ്തത്. മത്സരങ്ങൾ സോണി ലിവ് വഴി തത്സമയം കാണാവുന്നത്.
സ്പാനിഷ് പരിശീലകൻ അന്റോണിയോ റുവേടക്ക് കീഴിൽ പരിശീലിച്ചു വരുന്ന ഗോകുലം ടീം ശക്തരാണ്. വിദേശ കളിക്കാരുടെയും എസ്സ്പിരിയെൻസ്ഡ് ആയ ഇന്ത്യൻ കളിക്കാരുടെയും സംഘത്തിൽ യുവ പ്ലയേഴ്സും ഒരുപാടുണ്ട്. 24 പേരുടെ സ്ക്വാഡിൽ 11 പേരും മലയാളികളാണ്. ഗോകുലം റിസർവ് ടീമിൽ നിന്നും പ്രൊമോട്ടഡ് ആയ 3 പേരുണ്ട് ഐലീഗ് സ്ക്വാഡിൽ. സ്പാനിഷ് മധ്യ നിര താരം സെർജിയോ ലാമാസ് ആണ് ടീം ക്യാപ്റ്റൻ. മലയാളി താരം റിഷാദ് ആണ് അസ്സിസ്റ്റൻ ക്യാപ്റ്റൻ.
ശ്രീനിധി ടീമിൽ മുൻ വർഷങ്ങളിൽ കഴിവ് തെളിയിച്ചിട്ടുള്ള ഫോറിൻ പ്ലയെർസ് ആണ് ശ്രീനിധിയുടെ കരുത്ത്, സ്വന്തം ഗ്രൗണ്ടിൽ ശ്രീനിധിക്ക് മികച്ച റിസൾട്ടുണ്ട്. പക്ഷെ അവസാനമായി ഇരുടീമുകളും ഡെക്കാൻ അരീനയിൽ വച്ച് ലാസ്റ് സീസണിൽ ഏറ്റുമുട്ടിയപ്പോൾ വിജയം ഗോകുലത്തിനായിരുന്നു (1 -4 ).
“ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ശ്രീനിധി അവർക്കെതിരെ കളിക്കുന്നത് ഒരിക്കലും എളുപ്പമല്ല പക്ഷേ എല്ലാ മത്സരങ്ങളും പോസിറ്റീവ് റിസൾട്ട് ഉണ്ടാക്കി ചാംപ്യൻഷിപ് നേടുകയാണ് ടീമിന്റെ ലക്ഷ്യം”. എന്ന് ഹെഡ് കോച്ച് അന്റോണിയോ റുവേട പറഞ്ഞു.
“മുൻ വര്ഷത്തിലേതിനേക്കാൾ മികച്ച സന്തുലിതമായ ടീമാണ് ഗോകുലം ഈ സീസണിൽ ചാമ്പ്യൻ ഷിപ് നേടി ഐ എസ് എൽ എൻട്രി നേടുകയാണ് ലക്ഷ്യം.” എന്ന് ക്ലബ് പ്രസിഡന്റ് വി സി പ്രവീൺ.
സ്ക്വാഡ്
ഗോൾ കീപ്പേർസ് :–
ഷിബിൻരാജ്
അവിലാഷ് പൗൾ
ബിഷോർജിത്ത്
ഡിഫൻഡേഴ്സ് :–
സലാം രഞ്ജൻ സിങ്
അതുൽ
നിധിൻ
അഖിൽ പ്രവീൺ
രാഹുൽ ഗോഖർ
മഷൂർ ഷെരീഫ്
ബിബിൻ അജയൻ
സെബാസ്റ്റ്യൻ
യാഷിൻ മാലിക്
മിഡ്ഫീൽഡേഴ്സ് :–
റിഷാദ്
അഭിജിത്ത്
സെർജിയോ ലാമാസ് (ടീം ക്യാപ്റ്റൻ )
രാഹുൽ രാജു
മാർട്ടിൻ ഷാവേസ്
രാംദിൻതാര
എമിൽ ബെന്നി
സ്ട്രൈക്കേഴ്സ്:–
രൺജിത് സിംഗ്
ആബേലഡോ
അഡാമ
വി പി സുഹൈർ
സെന്തമിഴ്
സൂസൈരാജ്
ടീം ഒഫീഷ്യൽസ്
അന്റോണിയോ റുവേട (ഹെഡ് കോച്ച് )
നികിദേഷ് നിക്കി (ടീം മാനേജർ ),
രഞ്ജിത്ത് ടി എ (അസിസ്റ്റന്റ് കോച്ച് ),
ഫൈസൽ ബാപ്പു (ഗോൾ കീപ്പർ കോച്ച് ),
സൈഫുള്ള (ഫിറ്റ്നസ് ട്രെയ്നർ),
ആരിഫ് റഹ്മാൻ (കിറ്റ് മാനേജർ ),
ആദിൽ (ടീം ഫിസിയോ )
ശ്രീരാഗ് (മെസ്സിയർ )