അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ 2024-25 സീസൺ നവംബർ 18-ന് 4 മത്സരങ്ങൾ നടന്നു.
മങ്കടയിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ മെഡിഗാർഡ് അരീക്കോട് ചോലക്കറി പൗഡർ യുണൈറ്റഡ് എഫ്‌സി നെല്ലിക്കുത്തിനെ 2-1ന് പരാജയപ്പെടുത്തി. അതേസമയം, കടപ്പാടിയുടെ ഉദ്ഘാടന മത്സരം വാശിയേറിയ പോരാട്ടമായിരുന്നു, അവിടെ ഫിറ്റ്‌വെൽ കോഴിക്കോട് യുണീക് വേൾഡ് ഗ്രൂപ്പ് ജിംഖാന തൃശ്ശൂരിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി. 2-2 എന്ന സമനിലയിൽ ആയ ശേഷം കളി ഷൂട്ടൗട്ടിൽ എത്തുക ആയിരുന്നു.
തൃത്താലയിൽ യൂറോ സ്‌പോർട്‌സ് പടന്ന ഫിഫ മഞ്ചേരിക്ക് സീസണിലെ തുടർച്ചയായ രണ്ടാം തോൽവി നൽകി. 1-0 എന്ന സ്കോറിനായിരുന്നു ഈ വിജയം. യൂറോ സ്പോർട്സ് പടന്നയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്. ചെർപ്പുളശ്ശേരിയിൽ നടന്ന മത്സരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോടിനെതിരെ റിയൽ എഫ്‌സി തെന്നല 1-0ൻ്റെ ജയം സ്വന്തമാക്കി.
നവംബർ 19 ന് മങ്കടയിൽ എസ്സ ഗ്രൂപ്പ് ബേസ് പെരുമ്പാവൂർ ഫ്ലൈ വേൾഡ് എഫ്‌സി സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും. കാടപാടിയിൽ യുണൈറ്റഡ് എഫ് സി നെല്ലിക്കുത്ത് മെഡിഗാഡ് അരീക്കോടിനെ നേരിടും. തൃത്താലയിൽ സബാൻ കോട്ടക്കലും എഫ് സി പെരിന്തൽമണ്ണയും തമ്മിൽ ഏറ്റുമുട്ടും. ചെർപ്പുളശ്ശേരിയിൽ ജിംഖാന തൃശ്ശൂരും സൂപ്പർ സ്റ്റുഡിയോ മലപ്പുറവും തമ്മിലാണ് മത്സരം.