നവംബർ 22 ന് പെർത്തിൽ ആരംഭിക്കുന്ന ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരത്തിൽ സ്പെഷ്യലിസ്റ്റ് ബാറ്റർ റോളിലേക്ക് ധ്രുവ് ജൂറലിനെ മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി നിർദ്ദേശിച്ചു. പിതൃത്വ അവധി കാരണം രോഹിത് ശർമ്മ ലഭ്യമല്ലാത്തതിനാലും ശുഭ്മാൻ ഗിൽ തള്ളവിരലിന് ഒടിവുണ്ടായതിനാലും, ജൂറലിനെ ഉൾപ്പെടുത്തുന്നത് ഇന്ത്യയുടെ സെലക്ഷൻ ആശയക്കുഴപ്പം പരിഹരിക്കും എന്ന് രവി ശാസ്ത്രി പറയുന്നു.
“എന്നെ ഏറ്റവും ആകർഷിച്ചത് ജുറലിന്റെ സ്വഭാവവും ശാന്തതയുമാണ്. കഠിനമായ സാഹചര്യങ്ങളിൽപ്പോലും അദ്ദേഹം ശ്രദ്ധേയമായ ശന്തത പുലർത്തി, പ്രത്യേകിച്ച് ഈ വർഷമാദ്യം ഇംഗ്ലണ്ട് പരമ്പരയിൽ.” ശാസ്ത്രി പറഞ്ഞു
ഓസ്ട്രേലിയ എയ്ക്കെതിരായ കുറഞ്ഞ സ്കോറിംഗ് ടൂർ ഗെയിമിൽ 80 ഉം 68 ഉം സ്കോർ ചെയ്ത് ഇന്ത്യ എയ്ക്കായി ജൂറൽ തിളങ്ങിയിരുന്നു.
23 കാരനായ വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാന് ഡിഫൻസ് മാത്രമല്ല; അയാൾക്ക് ഷോട്ടുകൾ കളിക്കാനും കഴിയും. അദ്ദേഹത്തിൻ്റെ സമീപകാല ഫോം അദ്ദേഹത്തിൻ്റെ ആത്മവിശ്വാസം വർധിപ്പിക്കും, പെർത്തിൽ ഒരു അവസരം അദ്ദേഹം അർഹിക്കുന്നു. രവി ശാസ്ത്രി പറഞ്ഞു.