ശുഭ്മാൻ ഗില്ലിന് പരിക്ക്, ഓസ്ട്രേലിയക്ക് എതിരായ ആദ്യ ടെസ്റ്റ് കളിക്കാൻ സാധ്യതയില്ല

Newsroom

പരിശീലന സെഷനിൽ ശുഭ്മാൻ ഗില്ലിന് പരിക്ക്. ഇടതു തള്ളവിരലിന് പൊട്ടലുണ്ടായതിനാൽ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യക്ക് ഗില്ലിനെ നഷ്ടമായേക്കും. നവംബർ 22 ന് പെർത്തിൽ ആണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റ്. രോഹിത് ശർമ്മ കളിക്കുമോ എന്ന് ഇനിയും ഉറപ്പാകാത്ത സാഹചര്യത്തിലാണ് ഗില്ലിന്റെ പരിക്ക് വാർത്ത ഇന്ത്യക്ക് കൂടുതൽ ആശങ്കകൾ നൽകും..

Picsart 24 02 04 14 39 53 422

ഗില്ലിന് ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് പരിക്കേറ്റത്. ഡിസംബർ 6 മുതൽ അഡ്‌ലെയ്ഡിൽ നടക്കുന്ന രണ്ടാം ടെസ്റ്റിനായി അദ്ദേഹം മടങ്ങിയെത്തുമെന്ന് ടീം പ്രതീക്ഷിക്കുന്നു.

കൈമുട്ടിന് പരിക്കേറ്റ കെ എൽ രാഹുൽ കളിക്കുന്നതും സംശയമാണ്. ഗില്ലിന് പരിക്കേറ്റ സാഹചര്യത്തിൽ ദേവ്ദത്ത് പടിക്കൽ ഓസ്ട്രേലിയയിൽ തുടരും.