യാൻസന്റെ വെടിക്കെട്ടും മറികടന്ന് ഇന്ത്യ വിജയിച്ചു, പരമ്പരയിൽ മുന്നിൽ

Newsroom

Picsart 24 11 14 00 17 33 171
Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടി20 യിൽ ഇന്ത്യക്ക് 11 റൺസിന്റെ വിജയം. ആവേശകരമായ മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 220 എന്ന റൺസ് ചെയ്സ് ചെയ്ത ദക്ഷിണാഫ്രിക്ക 208 റൺസ് വരെ എത്തി എങ്കിലും അവർക്ക് ലക്ഷ്യം കാണാൻ ആയില്ല.

1000724903

കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്താൻ ആയത് കൊണ്ട് ദക്ഷിണാഫ്രിക്കയ്ക്ക് റിക്വയർഡ് റൺ റേറ്റിന് ഒപ്പം നിൽക്കാൻ ആയില്ല. 20 റൺസ് എടുക്ക റിക്കിൽട്ടണെ പുറത്താക്കി അർഷദീപ് ആണ് ഇന്ത്യക്ക് ആയി ആദ്യ വിക്കറ്റ് വീഴ്ത്തിയത്. പിന്നാലെ 21 റൺസ് എടുത്ത റീസ് ഹെൻഡ്രിക്സിനെ വരുൺ ചക്രവർത്തി പുറത്താക്കി.

29 റൺസ് എടുത്ത മാക്രം, 12 റൺസ് എടുത്ത സ്റ്റബ്സ് എന്നിവരും അധികം റൺസ് എടുക്കാതെ പുറത്തായി. ഇതിനു ശേഷം ക്ലാസനും മില്ലറും ഒരുമിച്ചത് ഇന്ത്യക്ക് ആശങ്ക നൽകി. വരുൺ ചക്രവർത്തിയെ തുടരെ 3 സിക്സ് അടിച്ച് ക്ലാസൻ കളിയിൽ ദക്ഷിണാഫ്രിക്കക്ക് ഊർജ്ജം നൽകി. എന്നാൽ 18 റൺസ് എടുത്ത മില്ലറിനെ പുറത്താക്കി ഹാർദിക് പാണ്ഡ്യ ഇന്ത്യക്ക് പ്രതീക്ഷ നൽകി. അക്സർ പട്ടേലിന്റെ മനോഹര ക്യാച്ചിലൂടെ ആയിരുന്നു ഈ പുറത്താക്കൽ.

ഇതിനു ശേഷം ജാൻസൻ ക്ലാസന്റെ ഒപ്പം ചേർന്നു. രവി ബിഷ്ണൊയിയെ രണ്ട് സിക്സ് പറത്തിയ യാൻസൺ കളി ആവേശകരമാക്കി. അവസാന 3 ഓവറിൽ 59 റൺസ് ആയിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത്. അടുത്ത ഓവറിൽ ക്ലാസനെ അർഷദീപ് പുറത്താക്കിയതോടെ ഇന്ത്യ ജയത്തിലേക്ക് അടുത്തു. ക്ലാസൻ 22 പന്തിൽ നിന്ന് 41 റൺസ് എടുത്താണ് പുറത്തായത്.

ഹാർദിക് എറിഞ്ഞ 19ആം ഓവറിൽ 26 റൺസ് യാൻസൺ അടിച്ചു. എന്നിട്ടും അവർക്ക് അവസാന ഒരു ഓവറിൽ 25 റൺസ് വേണമായിരുന്നു. അർഷദീപ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ കോറ്റ്സെ സിംഗിൾ എടുത്ത് യാൻസണ് നൽകി. അവസാന 5 ബോളിക് വേണ്ടത് 24 റൺസ്.

രണ്ടാം പന്തിൽ യാൻസൺ 6 പറത്തി. 4 പന്തിൽ 18 റൺസ് ആയി ലക്ഷ്യം കുറഞ്ഞു. മൂന്നാം പന്തിൽ യാൻസണെ അർഷദീപ് പുറത്താക്കി. 17 പന്തിൽ നിന്ന് 54 റൺസ് എടുത്താണ് യാജ്സൺ കളം വിട്ടത്. ഇതോടെ ഇന്ത്യ ജയം ഉറപ്പിച്ചു.

ഇന്ന് ആദ്യം ബറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ 219-6 റൺസ് ആയിരുന്നു എടുത്തത്. അഭിഷേക് ശർമ്മയുടെയും തിലക് വർമ്മയുടെയും മികച്ച ഇന്നിങ്സുകളാണ് ഇന്ത്യയെ നല്ല സ്കോറിലേക്ക് എത്തിച്ചത്. തിലക് വർമ്മ ഇന്ത്യക്ക് ആയുള്ള തന്റെ ആദ്യ സെഞ്ച്വറി നേടി. മലയാളി താരം സഞ്ജു സാംസൺ ഇന്നും ഡക്കിൽ പുറത്തായി നിരാശ നൽകി.

Picsart 24 11 13 21 53 22 158

സഞ്ജു പുറത്തായെങ്കിലും അഭിഷേകും തിലക് വർമ്മയും ആക്രമിച്ചു തന്നെ കളിച്ചു. അഭിഷേക് 25 പന്തിൽ നിന്ന് 50 റൺസ് എടുത്താണ് പുറത്തായത്. 5 സിക്സും 3 ഫോറും അഭിഷേക് അടിച്ചു. 1 റൺസ് മാത്രം എടുത്ത സൂര്യകുമാർ യാദവ്, 18 റൺസ് എടുത്ത ഹാർദിക് പാണ്ഡ്യ, 8 റൺ എടുത്ത റിങ്കു എന്നിവർ പെട്ടെന്ന് കളം വിട്ടു.

അപ്പോഴും തിലക് വർമ്മ ഒരു വശത്ത് തുടർന്നു. തിലക് വർമ്മ 56 പന്തിൽ നിന്ന് 107 റൺസ് എടുത്തു പുറത്താകാതെ നിന്നു. 7 സിക്സും 8 ഫോറും തിലക് വർമ്മ അടിച്ചു. അവസാനം രമൺ ദീപ് 6 പന്തിൽ നിന്ന് 15 റൺസ് അടിച്ച് ഇന്ത്യയുടെ സ്കോർ ഉയർത്താൻ സഹായിച്ചു.