നവംബർ 13 ന്, അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ സീസണിൽ രണ്ട് മത്സരങ്ങൾ നടന്നു. തൃത്താലയിൽ ഫിറ്റ്‌വെൽ കോഴിക്കോടും ഫ്ലൈ വേൾഡ് എഫ്‌സി സ്കൈ ബ്ലൂ എടപ്പാളും തമ്മിൽ നടന്ന മത്സരം ടോസ് വരെ നീണ്ടു. നിശ്ചിത സമയത്ത് 2 ടീമുകളും 1-1ന് സമനിലയിൽ പിരിഞ്ഞു. പെനാൾട്ടി ഷൂട്ടൗട്ടിലും സമനില തുടർന്നു. പിന്നീട് ടോസിൽ എടപ്പാൾ വിജയം നേടി.
ചെർപ്പുളശ്ശേരിയിൽ നടന്ന മറ്റൊരു മത്സരത്തിൽ യൂറോ സ്പോർട്സ് പടന്ന കെ4 കട്ടൻ കെഡിഎസ് കിഴിശ്ശേരിക്കെതിരെ മികച്ച വിജയം നേടി. 3-1 എന്ന സ്കോറിന് ജയിച്ച യൂറോ സ്പോർട്സ് പടന്ന വിജയത്തോടെ അവരുടെ അഖിലേന്ത്യാ സെവൻസ് സീസൺ ആരംഭിച്ചു.
നവംബർ 14ന് മൂന്ന് മത്സരങ്ങൾ സെവൻസിൽ നടക്കും. മലപ്പുറം ജില്ലയിലെ മങ്കടയിൽ ഉദ്ഘാടന മത്സരത്തിൽ റിയൽ എഫ്‌സി തെന്നല ഫ്ലൈ വേൾഡ് എഫ്‌സി സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും. തൃത്താല നാളെ ആതിഥേയത്വം വഹിക്കുന്നത് ഷാൻ പ്രോപ്പർട്ടീസ് ഉഷ എഫ്‌സി തൃശ്ശൂരും കെ4 കട്ടൻ കെഡിഎസ് കിഴിശ്ശേരിയും തമ്മിലുള്ള മത്സരമാണ്. ചെർപ്പുളശ്ശേരിയിൽ റീം അൽ ഔല അൽ മദീന ചെർപ്പുളശ്ശേരി സ്വർണമുഖി ഗോൾഡ്, ഡയമണ്ട് ശാസ്താ തൃശ്ശൂരിനെയും നേരിടും.