വിരാട് കോഹ്‌ലിയുടെ ഫോമിനെക്കുറിച്ചുള്ള തൻ്റെ പരാമർശങ്ങൾ അദ്ദേഹത്തെ വിമർശിക്കാൻ ഉള്ളതായിരുന്നില്ല എന്ന് വ്യക്തമാക്കി മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ്. അദ്ദേഹത്തിന്റെ കുറിച്ചുള്ള എന്റെ ആശങ്ക പരിഹാസമായിരുന്നില്ല. സത്യസന്ധമായ വിലയിരുത്തലായിരുന്നു എന്ന് പോണ്ടിംഗ് പറഞ്ഞു.
“നിങ്ങൾ വിരാടിനോട് ചോദിച്ചാലും, മുൻ വർഷങ്ങളിൽ നേടിയ അത്ര സെഞ്ച്വറികൾ നേടാനാകാത്തതിൽ വിരാട് അൽപ്പം ആശങ്കാകുലനായിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്,” പോണ്ടിംഗ് കൂട്ടിച്ചേർത്തു.
പോണ്ടിങ്ങിൻ്റെ അഭിപ്രായങ്ങൾക്ക് ഇന്ത്യയുടെ കോച്ച് ഗൗതം ഗംഭീറിൽ നിന്ന് രൂക്ഷമായ പ്രതികരണം ഇന്നലെ ഉണ്ടായിരുന്നു. പോണ്ടിങ്ങിനെ വിമർശിക്കുകയും ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പോണ്ടിംഗിനോട് ഗംഭീർ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
ഗംഭീറിൻ്റെ പ്രതികരണത്തെ അഭിസംബോധന ചെയ്ത് പോണ്ടിംഗ് , ആ പ്രതികരണം വായിച്ചപ്പോൾ ഞാൻ അമ്പരന്നു എന്നു പറഞ്ഞു. പക്ഷേ പരിശീലകനായ ഗൗതം ഗംഭീറിനെ അറിയാം എന്നും അവൻ തികച്ചും അങ്ങനെയുള്ള സ്വഭാവക്കാരനാണ്, അതിനാൽ അദ്ദേഹം ഇതുപോളെ തിരിച്ച് പറഞ്ഞതിൽ അതിശയിക്കാനില്ല എന്നും പോണ്ടിംഗ് പറഞ്ഞു.