എട്ട് വിക്കറ്റ് ജയം, പാക്കിസ്ഥാന് ഏകദിന പരമ്പര

Sports Correspondent

ഓസ്ട്രേലിയയ്ക്കെതിരെ മൂന്നാം ഏകദിനത്തിൽ 8 വിക്കറ്റ് വിജയവുമായി പാക്കിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ 31.5 ഓവറിൽ 140 റൺസിന് പുറത്താക്കിയ ശേഷം 26.5 ഓവറിലാണ് പാക് വിജയം കരസ്ഥമാക്കിയത്. ഇതോടെ ഏകദിന പരമ്പര 2-1ന് പാക്കിസ്ഥാന്‍ സ്വന്തമാക്കി.

Saimayub2

ഓപ്പണര്‍മാരായ സയിം അയൂബും അബ്ദുള്ള ഷഫീക്കും നൽകിയ മികച്ച തുടക്കമാണ് പാക്കിസ്ഥാന്റെ വിജയം എളുപ്പമാക്കിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 84 റൺസാണ് നേടിയത്. ഒരേ ഓവറിൽ ഇരുവരെയും ലാന്‍സ് മോറിസ് ആണ് പുറത്താക്കിയത്.

ഷഫീക്ക് 37 റൺസ് നേടി ഓവറിലെ ആദ്യ പന്തിലും 42 റൺസ് നേടിയ അയൂബ് അവസാന പന്തിലും പുറത്തായെങ്കിലും ബാബര്‍ അസം മൊഹമ്മദ് റിസ്വാന്‍ കൂട്ടുകെട്ട് ടീമിനെ വിജയത്തിലേക്ക് നയിച്ചു.

ബാബര്‍ അസം 28 റൺസും ക്യാപ്റ്റന്‍ മൊഹമ്മദ് റിസ്വാന്‍ 30 റൺസും നേടി മൂന്നാം വിക്കറ്റിൽ 58 റൺസ് നേടി ടീമിനെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലേക്ക് നയിച്ചു.