ഹാരിസ് റഹൂഫിന് മുന്നിൽ ഓസ്ട്രേലിയ വീണു, 163ന് ഓളൗട്ട്

Newsroom

നവംബർ 6, 2024, അഡ്‌ലെയ്ഡ്: പാക്കിസ്ഥാൻ്റെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ രണ്ടാം ഏകദിനത്തിൽ, ഓസ്‌ട്രേലിയ വെറും 35 ഓവറിൽ 163 റൺസിന് പുറത്തായി. ടോസ് നേടിയ പാകിസ്ഥാൻ ബൗളിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയൻ ബാറ്റർമാരെ സമ്മർദ്ദത്തിൽ ആക്കുകയായിരുന്നു‌.

1000719067

ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫും ആണ് പാക്കിസ്ഥാനെ നയിച്ചത്. ഷഹീൻ തൻ്റെ 8 ഓവറിൽ 26 റൺസ് വഴങ്ങി മൂന്ന് നിർണായക വിക്കറ്റ് വീഴ്ത്തിയപ്പോൾ, ഹാരിസ് റൗഫ് 8 ഓവറിൽ 29 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി. ഹാരിസ് റഹൂഫിന്റെ ഏകദിന കരിയറിലെ രണ്ടാം അഞ്ച് വിക്കറ്റാണിത്.

48 പന്തിൽ അഞ്ച് ബൗണ്ടറികളടക്കം 35 റൺസെടുത്ത സ്റ്റീവൻ സ്മിത്താണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറർ.