ക്യാമ്പ് നൗവിൽ നടന്ന ഡെർബി ബാഴ്സലോണയിൽ എസ്പാൻയോളിനെ 3-1ന് തോൽപിച്ച ബാഴ്സലോണ ഈ സീസണിലെ ഗംഭീര കുതിപ്പ് തുടരുന്നു. 12 മത്സരങ്ങളിൽ നിന്ന് 33 പോയിൻ്റുമായി ലാലിഗയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്സലോണ. രണ്ടാമതുള്ള റയൽ മാഡ്രിഡിനെക്കാൾ 9 പോയിന്റ് മുന്നിലാണ് ബാഴ്സയുള്ളത്.
12-ാം മിനിറ്റിൽ ലാമിൻ യമാൽ നൽകിയ പാസിൽ നിന്ന് ഓൾമോ വലകുലുക്കിയതോടെയാണ് ബാഴ്സലോണ ലീഡ് നേടിയത്. 11 മിനിറ്റിനുള്ളിൽ റാഫിഞ്ഞ ലീഡ് ഇരട്ടിയാക്കി, മാർക്ക് കസാഡോയിൽ നിന്ന് ഒരു ഫ്ലോട്ടഡ് ബോൾ സ്വീകരിച്ച് എസ്പാൻയോളിൻ്റെ കീപ്പർ ഗാർസിയയെ റാഫിഞ്ഞ കീഴ്പ്പെടുത്തി.
31-ാം മിനിറ്റിൽ അലജാൻഡ്രോ ബാൽഡെയുടെ അസിസ്റ്റിൽ നിന്ന് ഓൾമോ തൻ്റെ രണ്ടാം ഗോൾ നേടിയതോടെ സ്കോർ 3-0 എന്നായി.
63-ാം മിനിറ്റിൽ റൊമേറോയുടെ ലോ ക്രോസിൽ നിന്ന് ജാവി പുഡോയുടെ ഗോളിൽ എസ്പാൻയോൾ ലൈഫ്ലൈൻ കണ്ടെത്തി. പക്ഷെ ഇത് ആശ്വാസ ഗോളായി മാത്രം മാറി.