ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ് സിക്ക് സീസണിലെ ആദ്യ പരാജയം. ഇന്ന് ഫതോർഡ സ്റ്റേഡിയത്തിൽ എഫ് സി ഗോവ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് ബെംഗളൂരു എഫ് സിയെ തോൽപ്പിച്ചത്. ഇതിനു മുമ്പ് ഈ സീസണിൽ നടന്ന 6 മത്സരങ്ങളും ബെംഗളൂരു തോൽവി അറിഞ്ഞിരുന്നില്ല.
ഇന്ന് ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നില്ല. രണ്ടാം പകുതിയിൽ 61ആം മിനുറ്റിൽ സദികു ആണ് ഗോവക്ക് ലീഡ് നൽകുന്നത്. യാസിറിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ.
73ആം മിനുട്ടിൽ ബ്രിസൺ ഫെർണാണ്ടസിലൂടെ ഗോവ ലീഡ് ഇരട്ടിയാക്കി. സദികുവിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. അവസാനം ഇഞ്ച്വറി ടൈമിൽ ഡ്രാസിചിന്റെ ഗോൾ ഗോവയുടെ ജയം ഉറപ്പിച്ചു.
ഇന്ന് പരാജയപ്പെട്ടു എങ്കിലും ബെംഗളൂരു എഫ് സി 16 പോയിന്റുമായി ലീഗിൽ ഒന്നാമത് തുടരുന്നു. 9 പോയിന്റുമായി ഗോവ അഞ്ചാം സ്ഥാനത്തും നിൽക്കുന്നു.