കേരള ഫുട്ബാളിലെ പുതിയ പരീക്ഷണമായ
മഹീന്ദ്ര സൂപ്പർ ലീഗ് കേരള, സെമി ഫൈനൽ സ്റ്റേജിൽ എത്തിനിൽക്കുന്നു. കണ്ണൂർ വരിയേഴ്‌സ്,
കാലിക്കറ്റ് എഫ്സി, ഫോഴ്‌സ കൊച്ചി, തിരുവനന്തപുരം കൊമ്പൻസ് ടീമുകളാണ് അവസാന നാലിൽ കയറിയത്. ആരാവും ജേതാക്കൾ എന്നറിയാൻ കേരള ഫുട്ബോൾ ലോകം കാത്തിരിക്കുകയാണ്.
കളിക്കാരുടെ മികവിനാലും കാണികളുടെ സപ്പോർട്ടിനാലും ഏറെ മുന്നിൽ നിൽക്കുന്ന ലീഗിന്റെ ആദ്യ സെമി ഫൈനൽ അഞ്ചാം തീയ്യതി അരങ്ങേരും. ഒന്നാം സെമിയിൽ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ കാലിക്കറ്റ് എഫ്സിക്ക് തിരുവനന്തപുരം കൊമ്പൻസ് ആണ് എതിരാളികൾ.
ആറാം തീയ്യതി ഇതേ സ്റ്റേഡിയത്തിൽ രണ്ടാം സെമിയിൽ കണ്ണൂർ വാരിയേഴ്‌സ് ഫോഴ്‌സ കൊച്ചിയെ നേരിടും. പത്താം തീയ്യതി ഫൈനൽ മത്സരത്തിനും കോഴിക്കോട്ടെ ചരിത്രമുറങ്ങുന്ന ഇതേ സ്റ്റേഡിയം തന്നെ സാക്ഷ്യം വഹിക്കും.
114 ഇന്ത്യൻ താരങ്ങളും 36 വിദേശ താരങ്ങളും ആറ് ടീമുകളിലായി അണിനിരണ സൂപ്പർ ലീഗ് കേരള ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാദേശിക ഫുട്ബോൾ ലീഗായാണ് ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ വിലയിരുത്തുന്നത്.
‘മഹീന്ദ്ര സൂപ്പർ ലീഗ് കേരള ആദ്യ സീസണിൽ തന്നെ ഇത്രയും വലിയ വിജയം ആവുമെന്ന് കരുതിയതല്ല. കാണികളും മലയാളി ബിസിനസ് ലോകവും ആവേശത്തോടെയാണ് ലീഗിനെ സ്വീകരിച്ചത്, അത് ഏറെ സന്തോഷം നൽകുന്നു – എസ് എൽ കെ, സി ഇ ഒ മാത്യു ജോസഫ് പറയുന്നു.
സൂപ്പർ ലീഗ് കേരളയിലെ മത്സരങ്ങൾ കണ്ട ശേഷം പ്രമുഖ താരങ്ങളും കാണികളും പറഞ്ഞ പോരായ്മകൾ
അടുത്ത സീസണിൽ പരിഹരിക്കും. കൂടുതൽ മികവോടെ ലീഗ് സംഘടിപ്പിക്കുകയാണ് ലക്ഷ്യം, മലയാളി കളിക്കാർക്ക് കൂടുതൽ അവസരം ഒരുക്കുകയാണ് സ്വപ്നം. ഡിസംബറിലെ ട്രാൻസ്ഫറിൽ നിരവധി സൂപ്പർ ലീഗ് കേരള കളിക്കാർ പ്രമുഖ ക്ലബുകളിൽ എത്തും എന്ന വാർത്ത ഏറെ സന്തോഷം നൽകുന്നു – എസ് എൽ കെ, മാനേജിങ് ഡയറക്ടർ ഫിറോസ് മിരാനും പറയുന്നു.