ദിമിക്ക് ഇരട്ട ഗോൾ! ചാലഞ്ച് ലീഗിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഈസ്റ്റ് ബംഗാൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സ്ട്രൈക്കർ ദിമിത്രിയോസ് ദയമന്റകോസിന്റെ മികവിൽ ലെബനീസ് ക്ലബായ നെജ്മെഹ് എസ് സിയെ പരാജയപ്പെടുത്തി ഈസ്റ്റ് ബംഗാൾ. ഇന്ന് നടന്ന ആവേശകരമായ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം. ഈ വിജയം ഈസ്റ്റ് ബംഗാളിന്റെ എ എഫ് സി ചാലഞ്ച് ലീഗിൽ ഗ്രൂപ്പിൽ ഒന്നാമതാക്കുകയും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാൻ സഹായിക്കുകയും ചെയ്തു.

1000714189

എട്ടാം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ഈസ്റ്റ് ബംഗാൾ ആണ് ആദ്യം ലീഡ് എടുത്തത്. 15ആം മിനുട്ടിൽ ദിമി ലീഡ് ഇരട്ടിയാക്കി. 18ആം മിനുട്ടിൽ ഒപാരെയിലൂടെ ലെബനീസ് ക്ലബ് കളിയിലേക്ക് തിരികെ വന്നു. 43ആം മിനുട്ടിൽ മോൻസറിലൂടെ സമനിലയും പിടിച്ചു.

രണ്ടാം പകുതിയിൽ വിജയ ഗോളിനായി ആഞ്ഞു ശ്രമിച്ച ഈസ്റ്റ് ബംഗാൾ 77ആം മിനുട്ടിൽ ദിമിയിലൂടെ വിജയം ഉറപ്പിച്ച മൂന്നാം ഗോൾ നേടി. പെനാൾറ്റിയിൽ നിന്നായിരുന്നു ഈ ഗോൾ. ദിമി അവസാന നാലു മത്സരങ്ങളിൽ നിന്ന് ഈസ്റ്റ് ബംഗാളിനായി 5 ഗോളുകൾ സ്കോർ ചെയ്തു.