ജഡേജയ്ക്ക് 5 വിക്കറ്റ്, ന്യൂസിലൻഡിനെ 235ന് എറിഞ്ഞിട്ട് ഇന്ത്യ

Newsroom

ന്യൂസിലൻഡിനെ മൂന്നാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 235ന് ഓളൗട്ട് ആക്കി. ജഡേജയുടെയും വാഷിംഗ്ടൺ സുന്ദറിന്റെയും മികച്ച ബൗളിംഗ് ആണ് ഇന്ത്യക്ക് കരുത്തായത്. ഒരു ഘട്ടത്തിൽ 187-5 എന്ന നിലയിൽ ശക്തമായ നിലയിൽ ആയിരുന്നു ന്യൂസിലൻഡ് 235ലേക്ക് തകർന്ന് വീഴുക ആയിരുന്നു.

Picsart 24 11 01 11 23 25 752

71 റൺസ് എടുത്ത വിൽ യംഗ്, 82 റൺസ് എടുത്ത ഡാരിൽ മിച്ചൽ എന്നിവർ ന്യൂസിലൻഡിനായി മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു. ജഡേജ 5 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ വാഷിംഗ്ടൺ സുന്ദർ 4 വിക്കറ്റുമായും തിളങ്ങി. ആകാശ് ദീപ് ഒരു വിക്കറ്റും വീഴ്ത്തി.