പേമാരി വിനാശകരമായ നാശനഷ്ടങ്ങൾ ഉണ്ടാക്കിയ സാഹചര്യത്തിൽ സ്പെയിനിൽ 6 മത്സരങ്ങൾ മാറ്റിവെക്കപ്പെട്ടു. റയൽ മാഡ്രിഡിന്റെ മത്സരം ഉൾപ്പെടെയാണ് ആറ് മത്സരങ്ങൾ മാറ്റിവെക്കപ്പെട്ടത്. സ്പെയിനിൻ്റെ ചില ഭാഗങ്ങളിൽ വെറും എട്ട് മണിക്കൂറിനുള്ളിൽ ഒരു വർഷത്തെ മഴയിൽ അധികമാണ് പെയ്തത്. മൂന്ന് ദിവസത്തെ ദുഃഖാചരണം രാജ്യത്ത് പ്രഖ്യാപിച്ചിട്ടുണ്ട്.
സ്പാനിഷ് ഫുട്ബോൾ ഭരണ സമിതിയായ RFEF, ഈ ദുരന്തം ബാധിച്ചവരോട് ഐക്യദാർഢ്യം അറിയിച്ചു. ബഹുമാനാർത്ഥം, ഈ വാരാന്ത്യത്തിൽ അതിൻ്റെ ഓർഗനൈസേഷന് കീഴിലുള്ള എല്ലാ മത്സരങ്ങളും ഒരു മിനിറ്റ് നിശബ്ദതയോടെ ആകും ആരംഭിക്കുക.
വലൻസിയ, ഗെറ്റാഫെ, റിയൽ സോസിഡാഡ് തുടങ്ങിയ മുൻനിര ക്ലബ്ബുകളുടേതുൾപ്പെടെ ആറ് കോപ്പ ഡെൽ റേ മത്സരങ്ങൾ അധികാരികൾ മാറ്റിവച്ചു.
മാറ്റിവെക്കപ്പെട്ട മത്സരങ്ങൾ;
- Valencia CF vs. La Nucia
- Getafe CF vs. CD Castellón
- Real Sociedad vs. CD Teruel
- Rayo Vallecano vs. UD Logroñés
- Deportivo Alavés vs. CA Osasuna
- UD Levante vs. CE Sabadell