ഐപിഎല്‍ മെഗാ ലേലത്തിന് മുമ്പ് താരങ്ങളെ നിലനിര്‍ത്തുവാനുള്ള ബിസിസിഐ സമയപരിധി ഇന്ന് അവസാനിച്ചപ്പോള്‍ ഏറ്റവും കുറവ് താരങ്ങളെ നിലനിര്‍ത്തിയ ഫ്രാഞ്ചൈസിയായി മാറി പഞ്ചാബ് കിംഗ്സ്. തങ്ങളുടെ ടീമിൽ അടിമുടി മാറ്റം വരുത്തുകയെന്ന ലക്ഷ്യമാണ് ഫ്രാഞ്ചൈസിയുടേതെന്ന് ഇതോടെ വ്യക്തമാകുകയാണ്.
വെറും രണ്ട് താരങ്ങളെ മാത്രം ഫ്രാഞ്ചൈസി നിലനിര്‍ത്തിയപ്പോള്‍ ശശാങ്ക് സിംഗും പ്രഭ്സിമ്രാന് സിംഗുമാണ് ആ താരങ്ങള്‍. 5.5 കോടി രൂപയാണ് ശശാങ്കിനായി ഫ്രാഞ്ചൈസി മാറ്റിവെച്ചത്.
പ്രഭ്സിമ്രാന് സിംഗിനെ 4 കോടിയ്ക്കും ടീം നിലനിര്‍ത്തി.