ഐപിഎൽ 2025 സീസണിലേക്ക് തങ്ങളുടെ നിലനിർത്തിയ കളിക്കാരെ ഗുജറാത്ത് ടൈറ്റൻസ് (ജിടി) പ്രഖ്യാപിച്ചു, റാഷിദ് ഖാനും ശുഭ്മാൻ ഗില്ലും ഉൾപ്പെടെ 5 താരങ്ങളെ ഗുജറാത്ത് നിലനിർത്തി. എന്നാൽ മുഹമ്മദ് ഷമിയെ ഗുജറാത്ത് റിലീസ് ചെയ്തു.
ജിടിയുടെ നിലനിർത്തൽ പട്ടികയിൽ മുന്നിൽ നിൽക്കുന്നത് 18 കോടിയുമായി റഷീദ് ഖാനാണ്. 16.5 കോടിക്ക് ആണ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ നിലനിർത്തിയത്. 8.5 കോടി നക്കി യുവ പ്രതിഭ സായി സുദർശനെയും ഗുജറാത്ത് നിലനിർത്തി. 4 കോടിക്ക് നിലനിർത്തിയ രാഹുൽ തെവാതിയയും ഷാരൂഖ് ഖാനും അൺക്യാപിഡ് താരങ്ങളാണ്.