പാക്കിസ്ഥാൻ്റെ വൈറ്റ് ബോൾ പരിശീലക സ്ഥാനം ഗാരി കിർസ്റ്റൻ്റെ ഒഴിയുന്നതായി റിപ്പോർട്ടുകൾ. അദ്ദേഹം ടീമിനൊപ്പം ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യില്ലെന്നാണ് വാർത്തകൾ വരുന്നത്. കേവലം നാല് മാസം മുമ്പ് ചുമതലയേറ്റ കിർസ്റ്റൺ, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായി (പിസിബി) അഭിപ്രായവ്യത്യാസങ്ങൾ നേരിട്ടതായി റിപ്പോർട്ടുണ്ട്. അതാണ് പിസിബിയുമായി കിർസ്റ്റൺ അകലാനുള്ള കാരണം.
പിസിബി ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ലെങ്കിലും, കിർസ്റ്റൻ്റെ വിടവാങ്ങൽ ഉടൻ ഉണ്ടാകുമെന്ന് പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പര തോൽവിയും ടി20 ലോകകപ്പിൽ നിന്ന് നേരത്തെ പുറത്താകലും ഉൾപ്പെടെ നിരാശാജനകമായ ഫലങ്ങൾ ഗാരി കിർസ്റ്റന്റെ കാലാവധിയിൽ കണ്ടു. ചാമ്പ്യൻസ് ട്രോഫി അടുത്ത് വരുന്നതും രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം പാകിസ്ഥാൻ ഒരു ഐസിസി പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നതും ആയതിനാൽ, വേഗത്തിൽ പകരക്കാരനെ കണ്ടെത്തുന്നതിന് പിസിബി മുൻഗണന നൽകും.. നിലവിലെ റെഡ് ബോൾ പരിശീലകനായ ജേസൺ ഗില്ലസ്പി അല്ലെങ്കിൽ മുൻ പേസറും ദേശീയ സെലക്ടറുമായ ആഖിബ് ജാവേദ് എന്നിവരെ ആണ് ഈ റോൾ ഏറ്റെടുക്കാൻ ഇപ്പോൾ പി സി ബി സമീപിച്ചിരിക്കുന്നത്.